
പത്തനംതിട്ട:ക്രിസ്മസ് ആഘോഷത്തിനിടെ കോളേജില്‍ എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പന്തളം എൻ എസ് എസ് കോളേജിലാണ് ക്രിസ്മസ് ആഘോഷത്തിനിടെ സംഘർഷമുണ്ടായത്. എസ് എഫ് ഐ -എബിവിപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.പൊലീസ് സ്ഥലത്ത് എത്തി വിദ്യാർത്ഥികളെ ഓടിക്കുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് ക്രിസ്സമസ് പരിപാടി റദാക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി. പൊലീസ് കോളേജ് ഗെയ്റ്റ് കടന്നതോടെ വിദ്യാര്‍ത്ഥികള്‍ പലവഴിക്കായി കോളേജ് ക്യാമ്പസിലേക്ക് തിരിച്ചുഓടിക്കയറുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam