കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്

കൊല്ലം: കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്ക് പാഞ്ഞ് കയറി അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. കായംകുളത്ത് നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തിയ ബസ്സാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തില്‍ യാത്രക്കാരായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. അപകട സമയത്ത് 69 പേർ ബസ്സിൽ ഉണ്ടായിരുന്നു. ഉച്ച ഭക്ഷണ ഇടവേളയായതിനാൽ മാവേലി സ്റ്റോറിൽ ആളുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. മാവേലി സ്റ്റോറിന്‍റെ മുന്‍ഭാഗവും ബോര്‍ഡും ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‍യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്