എബിവിപി പ്രവര്‍ത്തകന്‍റെ വീട് അടിച്ചു തകര്‍ത്തു; 'പിന്നില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍'; പരാതി

Published : Dec 22, 2023, 10:53 AM IST
എബിവിപി പ്രവര്‍ത്തകന്‍റെ വീട് അടിച്ചു തകര്‍ത്തു; 'പിന്നില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍'; പരാതി

Synopsis

പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ -  എബിവിപി സംഘർഷത്തിന് പിന്നാലെയാണ് വീട് അടിച്ചു തകര്‍ത്ത സംഭവം

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് എബിവിപി പ്രവർത്തന്‍റെ വീട് അടിച്ചു തകർത്തു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പിന്നിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. എബിവിപി പ്രവര്‍ത്തകനും കോളേജ് വിദ്യാര്‍ത്ഥിയുമായ ശ്രീനാഥ് എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്നലെ പന്തളം എൻഎസ്എസ് കോളേജിൽ നടന്ന എസ്എഫ്ഐ -  എബിവിപി സംഘർഷത്തിൽ പ്രതിയാണ് ശ്രീനാഥ്. ഈ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ ശ്രീനാഥിന്‍റെ വീടിനുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇന്നലെ പന്തളം എന്‍എസ്എസ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. എസ് എഫ് ഐ -എബിവിപി പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. സംഘര്‍ഷത്തില്‍ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.പൊലീസ് സ്ഥലത്ത് എത്തി വിദ്യാർത്ഥികളെ ഓടിക്കുകയായിരുന്നു. എബിവിപി-എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. 

നവകേരള സദസ് പ്രതിഷേധം ; ആറ്റിങ്ങലില്‍ പരസ്പരം വീടുകള്‍ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് പ്രവര്‍ത്തകര്‍
 

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു