
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടത്ത് ഉണ്ടായ വാഹനാപകടത്തിൽ 2 വിനോദസഞ്ചാരികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇടുക്കി വട്ടക്കണ്ണിപ്പാറയിലും പെരുമ്പാവൂരിലുമാണ് അപകടം നടന്നത്. വട്ടക്കണ്ണിപ്പാറയിൽ വിനോദ സഞ്ചാരികളുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് റജീന (35), സംഘത്തിലുണ്ടായിരുന്ന ഏഴ് വയസുകാരി സന എന്നിവരുമാണ് മരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദ സഞ്ചരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ശിവഗംഗയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്.
പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ കാർ ലോറിക്ക് പിന്നിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ഈ സംഭവത്തിലാണ് കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി ജുനൈദ് (26) മരിച്ചു. കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹഫ്ത്ത, മുഷ്റഫ, റമീസ് ,റിയാസ്,ഒരു കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടാറിംഗ് മിക്സ്സർ മെഷീനിലും ലോറിയുടെ പിറകിലും ഇടിച്ചാണ് നിന്നത്.മലപ്പുറത്ത് നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികര്‍ .അപകടത്തിൽ കാർ ഭാഗീകമായി തകർന്നു.ജുനൈദിൻ്റെ മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam