
തിരുവനന്തപുരം : റെയിൽവേയുടെ വികസന പ്രവർത്തനം നടക്കുന്ന ഭാഗത്ത് ഓട്ടോ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അപകടം. വട്ടവിള സ്വദേശികളായ രാജീവിനും (42), ഭാര്യ രജിതയ്ക്കും (38) ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനുമാണ് പരുക്കേറ്റത്.
റെയിൽവേ നിർമാണം നടക്കുന്നതിന് സമീപത്തെ റോഡിലൂടെ പോകുമ്പോൾ ഓട്ടോ നിയന്ത്രണം തെറ്റി ഇരുപത്തിയഞ്ച് അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ ഓട്ടോ തകർന്നു. സംഭവ സ്ഥലത്ത് ഓടി കൂടിയവരാണ് തലകീഴായി മറിഞ്ഞ ഓട്ടോയിൽ നിന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നിർമാണം നടക്കുന്ന ഭാഗത്ത് റോഡിനോട് ചേർന്ന് ബാരിക്കേടോ സൂചനാ ബോർഡോ ഇല്ലാത്തതും വെളിച്ച കുറവുമാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam