പേരൂർക്കട സ്വദേശി അൻഷാദ്, കാര്യവട്ടത്തെ പരിശോധനയിൽ കുടുങ്ങി; പിടിയിലായത് ഹാഷിഷ് ഓയിലും എംഡിഎംഎയും കഞ്ചാവുമായി

Published : Apr 06, 2026, 11:23 PM IST
man arrested with drugs

Synopsis

തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിനിടെയാണ് അൻഷാദ് ഹാഷിഷ് ഓയിലും എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത്. ഇതിനിടെ, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 31 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെയും പിടികൂടി.

കഴക്കൂട്ടം: തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. പേരൂർക്കട തോപ്പിൽ നഗർ സ്വദേശി അൻഷാദ് (27) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കാര്യവട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ 11.62 ഗ്രാം എംഡിഎംഎ, 32.85 ഗ്രാം ഹാഷിഷ് ഓയിൽ, 37 ഗ്രാമിലേറെ കഞ്ചാവ് എന്നിവയുമായാണ് ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഓഫീസർ സുഭാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ സെബാസ്റ്റ്യൻ, പ്രബോധ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമലത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് - ആർപിഎഫ് സംയുക്ത പരിശോധനയിൽ വ്യവസായിക അളവിലുള്ള 31 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കടവനാട് സ്വദേശികളായ രാഹുൽ(26 വയസ്), സുബീഷ്(26 വയസ്) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആൻറി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അജു.പി.ഷാജിയും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് എക്‌സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തിനിടെ തമ്മിലടി, ഒരാളുടെ കയ്യിൽ കഞ്ചാവ്; തടഞ്ഞ പൊലീസിനെ ആക്രമിച്ച രണ്ടാം പ്രതി പിടിയിൽ