ശബരിമല ഡ്യൂട്ടിക്കിടെ വാഹനാപകടം; നാടിന് നഷ്ടമായത് മികച്ച ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെ

Published : Jul 20, 2026, 08:22 AM IST
fire force officer

Synopsis

ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ആയൂർ സ്വദേശിയായ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു.

കൊല്ലം: ശബരിമല ഡ്യൂട്ടിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ആയൂർ സ്വദേശി ആർ രഞ്ജിത് കുമാർ ആണ് (39) മരിച്ചത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലായിരുന്ന രഞ്ജിത് കുമാർ സഞ്ചരിച്ചിരുന്ന അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ, റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറിയാണ് വാഹനം മറിഞ്ഞത്. കൂടാതെ വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയര്‍ഫോഴ്സ് വാഹനം ഇടിച്ചു. വാഹനം പൂര്‍ണമായും തകര്‍ന്നു.

അപകട സമയത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ആളുകൾ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. രഞ്ജിത്തിന്റെ ഒപ്പം ഉണ്ടായിരുന്ന ആലപ്പുഴ ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അഭിലാഷ് ഉള്‍പ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിരക്ഷാ സേനയുടെ തിരുവല്ല യൂണിറ്റിലെ ജീവനക്കാരനായ രഞ്ജിത് മൂന്നു ദിവസം മുമ്പാണ് നിലയ്ക്കലിലെ താല്‍കാലിക സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയത്. നിരവധി പേരെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുള്ള മികച്ച ഒരു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് നാടിന് നഷ്ടമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിക്കായി പുറത്തിറക്കിയപ്പോൾ സിസിടിവി ക്യാമറ ഓഫാകാൻ വൈദ്യുതി വിച്ഛേദിച്ചു; ഉച്ചയ്ക്ക് ബോർസ്റ്റൽ സ്കൂളിൽ നിന്ന് ചാടിയ തടവുകാർ രാത്രി പിടിയിൽ
ലൂസേഴ്സ് ഫൈനലിന് ശേഷം കൊല്ലങ്കോട് കാണാനിറങ്ങി, വഴിതെറ്റി മടങ്ങുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു; 18കാരന് ദാരുണാന്ത്യം