കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published : Jan 17, 2025, 08:36 AM IST
കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Synopsis

കോട്ടയം വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെ വൈക്കം തോട്ടകത്താണ് അപകടമുണ്ടായത്.

കോട്ടയം: കോട്ടയം വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെ വൈക്കം തോട്ടകത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ കുടവെച്ചൂർ സ്വദേശി നിധീഷ് (35 ), പൂച്ചാക്കൽ സ്വദേശി അക്ഷയ് (19) എന്നിവരാണ് മരിച്ചത്. ബൈക്കിൽ മൂന്ന് പേരുണ്ടായിരുന്നു.

ബൈക്കിൽ യാത്ര ചെയ്തിരുന്ന തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു യുവാക്കളുടെയും  മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം സ്വദേശിയുടെ കാർ വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ യാത്രക്കാരന് പരിക്കില്ല. കാറിടിച്ചതോടെ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് സൂചന.

താരങ്ങൾക്ക് പെരുമാറ്റചട്ടവുമായി ബിസിസിഐ; കുടുംബത്തിനൊപ്പം തനിച്ച് യാത്ര വേണ്ട, ആഭ്യന്തര മത്സരങ്ങൾ നിർബന്ധം

കണ്ണൂരിലെ കൈവിട്ട കല്യാണാഘോഷം; നടപടിയുമായി പൊലീസ്, സ്ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് കേസ്

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ