ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം; 7 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published : May 27, 2025, 06:11 PM IST
ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് അപകടം; 7 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Synopsis

നിയന്ത്രണം വിട്ട ലോറി മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് പുത്തൂരിൽ അപകടമുണ്ടായത്.

ചരക്കുകയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് കാറുകളിലും ബൈക്കുകളിലും ഇടിച്ച് റോഡിന് സമീപത്തെ സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി മൂന്ന് കാറുകളിലും നാലു ബൈക്കുകളിലും ഇടിച്ചു. ലോറിയിടിച്ച് കാറും റോഡരിൽ നിന്ന് താഴേക്ക് മറിഞ്ഞു. ലോറി ബൈക്കുകളും സ്കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്