പത്തനംതിട്ടയിൽ പാർസൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് ഗുരുതര പരിക്ക്

Published : Jan 13, 2025, 05:24 PM IST
പത്തനംതിട്ടയിൽ പാർസൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് ഗുരുതര പരിക്ക്

Synopsis

പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്.

പത്തനംതിട്ട:പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.

പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. റോഡിൽ വാഹനതിരക്കേറിയ സമയത്തായിരുന്നു അപകടം. റോഡിൽ വാഹനങ്ങളിൽ നിന്ന് ഓയില്‍ അടക്കം പരന്നു. ഫയര്‍ഫോഴ്സെത്തി റോഡ് വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഇതിനിടെ, ഉയരപ്പാത നിർമ്മാണം നടക്കുന്ന ആലപ്പുഴ അരൂർ ചന്തിരൂരിൽ ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തലവടി സ്വദേശി 24 കാരനായ പ്രവീൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബാരിക്കേഡിൽതട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് റോഡിൽ വീണ പ്രവീണിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ തുടരുകയാണ്. 

മകരവിളക്ക് മഹോത്സവം; നാളെ തീര്‍ത്ഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണം, ഒരുക്കം പൂര്‍ത്തിയായെന്ന് ദേവസ്വം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്