തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്ക് അപ്പ് വാൻ ഇടിച്ചുകയറി; നാല് പേർക്ക് പരിക്ക്

Published : Oct 14, 2026, 07:56 AM IST
police vehicle accident

Synopsis

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന പിക്ക്അപ്പ് വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനാപകടം. പൊലീസ് വാഹനത്തിലേക്ക് പിക്ക് വാൻ ഇടിച്ചുകയറി. അപകടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച വാഹനത്തിന് പിന്നിൽ പിക്ക്അപ്പ് വാന്‍ ഇടിച്ച് കയറുകയായിരുന്നു. പൊലീസ് വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ലീന, സ്റ്റേഷന് പുറത്ത് നിന്നിരുന്ന എബിൻ (19), ഗൗതമം (19) എന്നിവര്‍ക്കാര്‍ അപകടത്തില്‍ പരിക്കേറ്റത്. പിക്ക്അപ്പ് വാന്‍ ഡ്രൈവർ നിധിൻ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പണം നൽകിയില്ല, ഒന്നിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
നാട്ടിക ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി