നാട്ടിക ടോൾ പ്ലാസയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി

Published : Oct 14, 2026, 07:26 AM IST
nattika toll plaza

Synopsis

സർവീസ് റോഡുകൾ, ഫ്ലൈഓവറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കാതെയാണ് ടോൾ പിരിവിനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. പൂർത്തീകരണ സർട്ടിഫിക്കറ്റുകളിൽ അപാകങ്ങളുണ്ടെന്നും ദേശീയപാതയുടെ നീളം കണക്കാക്കിയതിൽ പിഴവുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

കൊച്ചി: ദേശീയപാത 66-ലെ തൃശ്ശൂർ നാട്ടിക ഫീ പ്ലാസയിൽ ടോൾ പിരിവ് നടത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി കെ അനിൽകുമാർ (അനിൽ പിള്ളിക്കൽ) ആണ് ഹർജി നൽകിയത്.

സർവീസ് റോഡുകൾ, ഫ്ലൈഓവറുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കാതെയാണ് ടോൾ പിരിവിനുള്ള നടപടികളുമായി അധികൃതർ മുന്നോട്ടു പോകുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. പൂർത്തീകരണ സർട്ടിഫിക്കറ്റുകളിൽ അപാകങ്ങളുണ്ടെന്നും ദേശീയപാതയുടെ നീളം കണക്കാക്കിയതിൽ പിഴവുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

നിർമാണപ്രവൃത്തികളുടെ യഥാർഥ സ്ഥിതി പരിശോധിക്കാൻ സ്വതന്ത്ര സാങ്കേതിക പരിശോധന നടത്തണമെന്നും ഹർജി തീർപ്പാക്കുന്നതുവരെ ടോൾ പിരിവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിലെ പരിശോധനയിൽ കണ്ടത് എംഡിഎംഎ വലിക്കുന്ന പൈപ്പ്, ലഹരി വിൽപ്പനയുടെ കണ്ണികളെ പിന്തുടർന്ന് പൊലീസ്; വയനാട്ടിൽ 26കാരൻ അറസ്റ്റിൽ
ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിൽ, കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി