സംസ്ഥാനത്ത് മണിക്കൂറുകൾക്കിടെ നിരവധി അപകടങ്ങൾ; രണ്ട് മരണം, 9 പേർക്ക് പരിക്ക്

Published : Aug 20, 2023, 10:43 AM ISTUpdated : Aug 20, 2023, 10:49 AM IST
സംസ്ഥാനത്ത് മണിക്കൂറുകൾക്കിടെ നിരവധി അപകടങ്ങൾ; രണ്ട് മരണം, 9 പേർക്ക് പരിക്ക്

Synopsis

എന്നാൽ ആരുടേയും പരിക്ക് സാരമുള്ളതല്ല. എറണാകുളത്തു നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി സി ബസും തൃശൂർ ഭാഗത്തു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു മിനിലോറിയും തമ്മിലാണ് വള്ളു വള്ളിയിൽ കൂട്ടിയിടിച്ചത്. 

കൊച്ചി: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. എറണാകുളം പറവൂരിൽ കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ചാണ് ആറ് പേർക്ക് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് സാരമുള്ളതല്ല. എറണാകുളത്തു നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി സി ബസും തൃശൂർ ഭാഗത്തു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു മിനിലോറിയും തമ്മിലാണ് വള്ളു വള്ളിയിൽ കൂട്ടിയിടിച്ചത്. 

അതേസമയം, ചാലക്കുടി പോട്ടയിൽ ലോറിയും ടോറസും ഇടിച്ച് അപകടമുണ്ടായി. നെല്ലുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഒരാൾക്ക് പരിക്കേറ്റു. റോഡിൽ നെല്ല് ചാക്കുകൾ പൊട്ടി വീണു. കണ്ണൂർ തളാപ്പ് എ കെ ജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫും ലത്തീഫുമാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. 

കൊതുകുനാശിനിയിലെ ദ്രാവകം തീര്‍ന്നു, മെഷീന്‍ ഉരുകി, മുറിയില്‍ പുക നിറഞ്ഞു, 4പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ നിന്ന് പുതിയ തെരുവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റും മതിലും ഇടിച്ചു തകർത്തു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ ആല സ്വദേശി കൊട്ടുങ്ങൽ വീട്ടിൽ റൻസിൽ (20), ആശുപത്രിയിലെ നഴ്സ് വടക്കാഞ്ചേരി സ്വദേശി ശ്രീകൃഷ്ണ നിവാസിൽ അനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാത 66  കയ്പമംഗലം അറവുശാലയിലാണ് അപകടം. കയ്പമംഗലം ഗാർഡിയൻ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസിൽ രോഗികൾ ഇല്ലായിരുന്നു. മൂന്നുപീടിക ഭാഗത്തേക്ക് പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും ഗ്ലോറി പാലസ് ഓഡിറ്റോറിയത്തിൻ്റെ മതിലും ഇടിച്ചു തകർക്കുകയായിരുന്നു.

ഉമ്മൻചാണ്ടിയുടെ വിയോഗ വേദനയിൽ കവിതയെഴുതി ബെന്നി ബഹനാൻ; കല്ലറയ്ക്ക് മുമ്പിൽ പ്രകാശനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്