കവിതയുടെ ദൃശ്യാവിഷ്ക്കാരവും പുറത്തിറക്കി. കോൺഗ്രസ് നേതാക്കളുടെയും ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ സാന്നിധ്യത്തിലായിരുന്നു കവിത പ്രകാശനം. 

പുതുപ്പള്ളി: ഉമ്മൻചാണ്ടിയെ കുറിച്ച് ബെന്നി ബഹന്നാൻ എംപി എഴുതിയ കവിത പ്രകാശനം ചെയ്തു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ വെച്ച് രമേശ് ചെന്നിത്തലയാണ് അമരസ്മരണ എന്ന കവിത പ്രകാശനം ചെയ്തത്. കവിതയുടെ ദൃശ്യാവിഷ്ക്കാരവും പുറത്തിറക്കി. കോൺഗ്രസ് നേതാക്കളുടെയും ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ സാന്നിധ്യത്തിലായിരുന്നു കവിത പ്രകാശനം. 

ഉമ്മൻചാണ്ടിയുടെ വിയോഗത്തിന്റെ വേദനയിൽ പ്രിയ ശിഷ്യൻ എഴുതിയ വരികളാണ്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെയുള്ള വിലാപയാത്രയുടെ നിമിഷങ്ങൾ കോർത്തിണക്കിയപ്പോൾ അത് കവിതയായി. 'ഇനിയില്ല കർമ്മ സൂര്യൻ, എങ്കിലും ജനഹൃദയത്തിലങ്ങേക്കു മരണമില്ല. കേട്ടവരൊഴുകിയെത്തി...ഒരു നോക്കിനായ്...കെഞ്ചുന്നു, തേങ്ങിക്കരയുന്നു..' എന്നിങ്ങനെ തുടങ്ങുന്നു വരികൾ ബെന്നിയുടെ വരികൾക്ക് സംഗീതം പകർന്നത് സെബി നായരമ്പലമാണ്. ഗണേഷ് മുരളിയാണ് ആലാപനം. 

'പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍'; വെല്ലുവിളിച്ച് വീണ്ടും ജെയ്ക്ക്

അതേസമയം, പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരമം പൊടിപൊടിക്കുകയാണ്. പുതുപ്പള്ളിയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസ് ഇന്നലെയും കോൺ​ഗ്രസ് നേതാക്കളെ വെല്ലുവിളിച്ചു. പുതുപ്പള്ളിയുടെ വികസനം തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ വിഷയം. യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ജെയ്ക്ക് പറഞ്ഞു. 

അപകടം പറ്റിയ അച്ഛനൊപ്പം അമ്മ ആശുപത്രിയിൽ, വീട്ടിൽ തീപടർന്ന് മുത്തശ്ശിയും 3 കുട്ടികളും വെന്തുമരിച്ചു