വിഴിഞ്ഞത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

Published : May 19, 2025, 09:25 PM IST
വിഴിഞ്ഞത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി യുവാവിന് പരിക്ക്

Synopsis

വിഴിഞ്ഞത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഷോക്ക് അബ്സോര്‍ബറിനും വീലിനും ഇടയിൽ കാൽ കുരുങ്ങി 

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്ക്. പയറ്റുവിള ബൈപാസിന്‍റെ സമീപത്തെ സർവീസ് റോഡിലുണ്ടായ അപകടത്തിൽ പയറുംമൂട് സ്വദേശി ബ്രഹ്മാനന്ദൻ, ചൊവ്വര സ്വദേശി അജൽ എന്നിവർക്കാണ് പരുക്കേറ്റത്. 

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ വീലിനും ഷോക്ക് അബ്സോർബറിനും ഇടയിൽ കാൽ കുരുങ്ങിയാണ് ബ്രഹ്മാനന്ദന് പരുക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് ഇവരുടെ സ്പ്ലെണ്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.  ബൈക്കിന്‍റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു ബ്രഹ്മാനന്ദൻ. 

വിഴിഞ്ഞത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം എത്തി ബൈക്കിന്‍റെ ഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് കാൽ പുറത്തെടുത്തത്.  ഗുരുതരമായി പരുക്കേറ്റ സഹയാത്രികൻ അജലിനെയും തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ അലി അക്ബറിന്‍റെ നേതൃത്തത്തിലായിരുന്ന രക്ഷാപ്രവർത്തനം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്