ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ ഷോക്കേറ്റു, നീലിമലയിൽ തീർഥാടകയ്ക്ക് ദാരുണാന്ത്യം

Published : May 19, 2025, 09:24 PM ISTUpdated : May 19, 2025, 09:35 PM IST
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ ഷോക്കേറ്റു, നീലിമലയിൽ തീർഥാടകയ്ക്ക് ദാരുണാന്ത്യം

Synopsis

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി വന്ന തീർഥാടക ഷോക്കേറ്റ് മരിച്ചു. തെലങ്കാന മഹബുബ്നഗർ ഗോപാൽപേട്ട മണ്ഡൽ സ്വദേശിനി സ്വദേശി ഭരതമ്മ (60) ആണ് മരിച്ചത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. തീർത്ഥാടന പാതയിലുള്ള വാട്ടർ കിയോസ്കിൽ നിന്നാണ്  ഭരതമ്മക്ക് ഷോക്കേറ്റത്.

ദേവസ്വം ബോർഡ് സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പോസ്റ്റിൽ നിന്ന് കിയോസ് കിലേക്ക് വൈദ്യുതി പ്രവഹിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം