തിരുവനന്തപുരം: നിർത്തിയിട്ട മിനിലോറിക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു (Accident). കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് (44) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.
കിളിമാനൂര്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് നൗഷാദിനെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തും മുമ്പ് നൗഷാദ് മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണം കാണാം:
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam