ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ അപകടം; ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published : Jan 20, 2025, 09:14 PM IST
ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ അപകടം; ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Synopsis

അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്

ഇടുക്കി: ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ സംബന്ധിക്കുന്നതിനായി നാഗർകോവിലിൽ പോയി മടങ്ങും വഴി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ആനക്കുഴി മൂങ്കലാർ എസ്റ്റേറ്റിൽ ജെയിംസ് - ലിസി ദമ്പതികളുടെ മകൻ അഖിൽ ( 24) ആണ്  മരിച്ചത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെടെ ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നാഗർകോവിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

രാവിലെ 11 ഓടെയായിരുന്നു അപകടം. ചെന്നെയിൽ ജോലി ചെയ്യുകയായിരുന്ന അഖിൽ, അച്ഛന്‍റെ സഹോദരൻ നല്ലയ്യയുടെ മരണാനാന്തര ചടങ്ങിൽ പങ്കെടുക്കാനാണ് നാട്ടിൽ എത്തിയത്. അമ്മ ലിസിയുടെ കുടുംബ വീടായ പാമ്പനാറ്റിൽ നിന്നും ഇന്നലെ നാഗർകോവിലെ മറ്റൊരു മരണാനന്തര ചടങ്ങിൽ സംബന്ധിച്ച ശേഷം ചെന്നൈയിലേക്ക് മടങ്ങുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ തമിഴ്നാട് സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകട സ്ഥലത്ത്  തന്നെ അഖിൽ മരിച്ചു. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി  മൃതദേഹം ബന്ധുക്കൾക്ക്  വിട്ടുകൊടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംഡിഎംഎയുമായെത്തിയ പ്രതിയെ പിടികൂടി എക്സൈസ്, ഉദ്യോഗസ്ഥരെ കടിച്ച് പരുക്കേൽപ്പിച്ച് രക്ഷപെടാൻ ശ്രമം
വീട് പണിക്ക് പോയത് 4 പേർ, 3 പേർ ചായ കുടിക്കാൻ പുറത്ത് പോയി, വന്നപ്പോൾ കണ്ടത് 18കാരൻ കഴുത്ത് മുറിച്ച് മരിച്ചു കിടക്കുന്നത്