അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; സൈനികന് ദാരുണാന്ത്യം, തേങ്ങലോടെ നാട്

By Web TeamFirst Published Jul 26, 2022, 11:06 PM IST
Highlights

അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തെ സുഹൃത്തിന്‍റെ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാർ തിരികെ നൽകി നെടുമ്പാശ്ശേരിയിൽ നിന്ന് ഗോഹാട്ടി വിമാനത്തിൽ ജോലി സ്ഥലത്തേക്ക് മടങ്ങാനാണ് തകഴിയിലെ വീട്ടിൽ നിന്ന് ബിനു ഇറങ്ങിയത്

ചേർത്തല: കണിച്ചുകുളങ്ങരയ്ക്ക് സമീപം ദേശിയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ വീട്ടിൽ ബിനു ചാക്കോ (39)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഓട്ടോകാസ്റ്റിന് മുൻവശത്തായിരുന്നു അപകടം. അസമില്‍ ജോലി ചെയ്യുന്ന ബിനു ചാക്കോ കഴിഞ്ഞ 12 ന് നാട്ടിൽ വന്നതാണ്. ഇതിന് ശേഷം അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തെ സുഹൃത്തിന്‍റെ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാർ തിരികെ നൽകി നെടുമ്പാശ്ശേരിയിൽ നിന്ന് ഗോഹാട്ടി വിമാനത്തിൽ ജോലി സ്ഥലത്തേക്ക് മടങ്ങാനാണ് തകഴിയിലെ വീട്ടിൽ നിന്ന് ബിനു ഇറങ്ങിയത്. പൊള്ളാച്ചിയിൽ നിന്ന് തേങ്ങയുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഇടിയെ തുടർന്ന് കാറിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. മാരാരിക്കുളം പൊലീസും ഫയർഫോഴ്സും ചേർന്ന്  കാർ പൊളിച്ചാണ് ബിനു ചാക്കോയെ പുറത്തെടുത്തത്.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവർക്കും കൂടെ ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ബിനു ചാക്കോ കരസേനയിൽ നായിബ് സുബേദറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛൻ ചാക്കോ ജോസഫ്, അമ്മ തങ്കമ്മ ചാക്കോ ഭാര്യ ഷൈനി ( അധ്യാപിക ,ദേവമാതാ സ്കൂൾ ,ചേന്നങ്കരി) മക്കൾ ബിയോൺ ഷിനു, ഷാരോൺ മരിയ ശവസംസ്കാരം ബുധനാഴ്ച വൈകിട് മൂന്നിന് പടഹാരം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.  

കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു, ഭര്‍ത്താവിന്റെ വിയോഗമറിയാതെ നമിത

തൃശൂര്‍ : മൂന്ന് വര്‍ഷം കാത്തിരുന്ന് പിറന്ന കൺമണിയെ കാണാതെ ശരത് വിടപറഞ്ഞു. കുഞ്ഞ് ജനിക്കുന്നതിന്  മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്. മരിച്ചെന്നറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ നിസ്സാഹായാവസ്ഥയിലായിരുന്നു ബന്ധുക്കൾ. 

പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ തലേന്ന് വൈകീട്ട് വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് അറിയിച്ചു. തുടര്‍ന്ന് രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്. 

നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. 

പ്രസവവേദനയ്ക്കിടയിലും നമിത ഭര്‍ത്താവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ആൺകു‌ഞ്ഞാണ് ഇവര്‍ക്ക് പിറന്നത്. ഈ കുഞ്ഞിനെ കാണാനോ ഏറ്റുവാങ്ങാനോ ശരത്ത് ഒപ്പമില്ലെന്ന് നമിതയെ എങ്ങനെ അറിയിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം. 

ഭക്ഷണം കഴിക്കുന്നതിനിടയിൽ നായയുടെ വായ്ക്കുള്ളിൽ ചങ്ങലകുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

പുതുപ്പാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

click me!