സി ഫോം രജിസ്ട്രേഷന്‍ നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചു; വൈത്തിരിയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസ്

Published : Aug 19, 2025, 10:27 PM IST
resort representative image

Synopsis

ആവശ്യമായ രേഖകളില്ലാതെ വിദേശ പൗരനെ താമസിപ്പിച്ചതിന് റിസോർട്ട് ഉടമക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു. സി ഫോം രജിസ്ട്രേഷൻ നിയമാനുസരണം സമയബന്ധിതമായി നടത്താത്തതിനാണ് കേസ്.

കല്‍പ്പറ്റ: ആവശ്യമായ രേഖകള്‍ ഇല്ലാതെ വിദേശ പൗരനെ താമസിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തെന്ന് വൈത്തിരി പൊലീസ്. വിദേശികളെ താമസിപ്പിക്കാന്‍ ആവശ്യമുള്ള സി ഫോം രജിസ്ട്രേഷന്‍ നിയമാനുസരണം സമയബന്ധിതമായി നടത്താതിരുന്ന കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി സന്തോഷ് കുമാര്‍ (56) നെതിരെയാണ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. വൈത്തിരിക്ക് സമീപമുള്ള റിസോര്‍ട്ടിൽ യഥാസമയം സി ഫോം രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ ചെയ്യാതെ സൗദി അറേബ്യന്‍ സ്വദേശിയെ താമസിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.

വിദേശികളെ താമസിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ വഴി സി ഫോം രജിസ്റ്റര്‍ ചെയ്ത് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിയമം. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശ പ്രകാരം വൈത്തിരി സബ് ഇന്‍സ്പെക്ര്‍ സജേഷ് സി ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ടിലെത്തി രേഖകള്‍ പരിശോധിക്കുകയായിരുന്നു. വിവരം യഥാസമയം സി ഫോമിലൂടെ ഇവര്‍ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള മുബാറക്, വിനീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജിത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

വിദേശ പൗരന്മാരെ താമസിപ്പിക്കുന്നതിന് സി ഫോം രജിസ്ട്രേഷന്‍ സമയബന്ധിതമായി തന്നെ നടത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇതില്‍ വീഴ്ച വരുത്തിയാലും കാലതാമസം വരുത്തിയാലും ഫോറിനേഴ്സ് ആക്ട് പ്രകാരം നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു