വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി

Published : Oct 02, 2026, 05:26 AM IST
accused person who had absconded

Synopsis

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 17 വർഷത്തിന് ശേഷം ചേർത്തല പൊലീസ് പിടികൂടി. 2009ൽ വീടാക്രമിച്ച് ഗൃഹനാഥനെ പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മുഹമ്മ സ്വദേശി പ്രശാന്തിനെ മറയൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഇയാളെ കണ്ടെത്തിയത്.

കാസര്‍കോട്: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പതിനേഴ് വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്. നാടുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ഒളിവില്‍ കഴിഞ്ഞ പ്രതിയെ മറയൂരില്‍ നിന്നാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. മുഹമ്മ സ്വദേശി പ്രശാന്തിനെയാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. 2009ലാണ് പ്രശാന്തും മറ്റ് നാലു പേരും ചേര്‍ന്ന് ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീടാക്രമിക്കുകയും ഗൃഹനാഥനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

കേസില്‍ നാലു പ്രതികളെയും പൊലീസ് അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് പ്രശാന്ത് മുങ്ങിയത്. മറ്റ് മൂന്നു പ്രതികളുടെയും വിചാരണ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പ്രശാന്തിനെ കുറിച്ച് ഒരു വിവരവും കിട്ടാതെ വന്നതോടെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു.

പിടികിട്ടാപ്പുളളികളെ കണ്ടെത്താനുളള സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രശാന്ത് മറയൂരിലുണ്ടെന്ന വിവരം കിട്ടുന്നതും എഎസ്ഐ രതീഷ് ഗോപകുമാറും,സിവില്‍ പൊലീസ് ഓഫിസര്‍ സനിലുമടങ്ങുന്ന സംഘം പ്രശാന്തിനെ പിടികൂടുന്നതും. ചേര്‍ത്തല ഇന്‍സ്പെക്ടര്‍ മഞ്ജുദാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
ലോഡ്ജിൽ ഭർത്താവിനൊപ്പം കാമുകി, ഇരുവരെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ സംഘം ചെയ്തുകൂട്ടിയത് ഞെട്ടിക്കുന്ന ക്രൂരത, 5 പേര്‍ പിടിയിൽ