
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മലപ്പുറം വേങ്ങാട് മൂര്‍ക്കനാട് മമ്മാറന്‍ വീട്ടില്‍ ജലീല്‍(35)നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് നിന്ന് വയനാട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് പിടികൂടിയത്. കേസെടുത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതി ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണ് വലയിലായത്. ഇയാള്‍ നിരവധി ലഹരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഉന്നതിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടിലും മൈസൂരുവിലെ ഹോട്ടലിലും വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടര്‍ന്ന് വൈത്തിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം വയനാട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് കൈമാറുകയുമായിരുന്നു. എസ്.എം.എസ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്ക് ബന്ധങ്ങളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 85 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടയില്‍ കര്‍ണാടകയില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും മൈസൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിട്ടുവരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംസ്ഥാനത്ത് മാത്രം ഏകദേശം അഞ്ച് കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്. ഡിവൈ.എസ്.പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ ആന്റണി, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, ബിന്ദു, ബൈജു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാലു ഫ്രാന്‍സിസ്, ജിയോ തോമസ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam