യദു കൃഷ്‌ണനും സന്ധ്യക്കും ആശ്വാസം; എസ്കോർട്ട് ഡ്യൂട്ടിക്കിടെ വാഹനത്തിൽ വെച്ച് പൊലീസുകാരൻ്റെ പിസ്റ്റൾ മോഷ്ടിച്ചെന്ന കേസിൽ വെറുതെവിട്ടു

Published : Jul 17, 2026, 05:43 PM IST
Kerala Police

Synopsis

എസ്‌കോർട്ട് ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ പിസ്റ്റൾ മോഷ്ടിച്ച കേസിൽ ഒന്നും മൂന്നും പ്രതികളെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. 2022 ഒക്ടോബറിൽ നടന്ന സംഭവത്തിൽ, ബസിൽ വെച്ച് പിസ്റ്റൾ മോഷ്ടിച്ചു എന്നായിരുന്നു കേസ്. കേസിലെ രണ്ടാം പ്രതിയുടെ വിചാരണ ഇനിയും നടക്കാനുണ്ട്.

ആലപ്പുഴ: എസ്‌കോർട്ട് ഡ്യൂട്ടിക്കായി പോയ പോലീസുകാരന്റെ ബെൽറ്റ് പൗച്ചിൽ നിന്നും പിസ്റ്റൾ മോഷ്ടിച്ച കേസിൽ ഒന്നും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (കോടതി 1) ജഡ്ജി രേഷ്മ ആർ. എസ്. ആണ് ഒന്നാം പ്രതി യദു കൃഷ്ണനെയും മൂന്നാം പ്രതി സന്ധ്യയെയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി ഇതുവരെ വിചാരണ നേരിട്ടിട്ടില്ല. 2022 ഒക്ടോബർ 6-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ആലപ്പുഴ എ.ആർ. ക്യാമ്പിൽ നിന്നും എസ്‌കോർട്ട് ഡ്യൂട്ടിക്കായി പോയ പോലീസ് ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് പിസ്റ്റൾ നഷ്ടപ്പെട്ടത്. ഉദ്യോഗസ്ഥൻ സഞ്ചരിച്ച ബസ് ആലപ്പുഴ റബ്ബർ ഫാക്ടറി ജംഗ്ഷനിൽ എത്തിയ സമയത്ത്, ബെൽറ്റിന്റെ പൗച്ചിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൾ പ്രതികൾ ചേർന്ന് മോഷ്ടിച്ചെടുത്തു എന്നാണ് കേസ്. കോടതിയിൽ ഒന്നാം പ്രതിക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. വി. ദീപക്, അഡ്വ. റമീസ് രാജ, അഡ്വ. ഹൃദ്യ ആർ. നായർ എന്നിവർ ഹാജരായി. മൂന്നാം പ്രതിക്ക് വേണ്ടി ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. സുധീഷ് ടി. ടി., അസിസ്റ്റന്റ് ഡിഫൻസ് കൗൺസിൽ അഡ്വ. ശ്രീവിദ്യ എസ്. എന്നിവരാണ് കോടതിയിൽ ഹാജരായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കടലിൽ മുങ്ങിയ 'മെസ്സി'യെ കരകയറ്റി, എട്ട് മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് ലൈഫ് ഗാർഡുമാർ
വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്