ടാക്സി ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് : പ്രതികൾ 29 വർഷത്തിന് ശേഷം അറസ്റ്റിൽ

Published : Sep 30, 2026, 09:54 PM IST
arrest

Synopsis

1997-ൽ പേരൂരിൽ ടാക്സി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ 29 വർഷത്തിന് ശേഷം ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം: ടാക്സി ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ 29 വർഷത്തിന് ശേഷം ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഏരൂർ കരിമ്പിൻകോണം തലയ്ക്കൽ പുത്തൻവീട്ടിൽ സുനിൽ കുമാർ (52), നാലാം പ്രതി അശോക മന്ദിരത്തിൽ അജിത്താണ് (49) എന്നിവരാണ് അറസ്റ്റിലായത് . രണ്ടാംപ്രതി നിലവിൽ വിചാരണ നേരിടുകയാണ്. മൂന്നാം പ്രതി കേസിന്റെ വിചാരണയ്ക്കിടെ മരണപ്പെട്ടു. 1997-ൽ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പേരൂരിൽ ടാക്സി ഡ്രൈവറായ ഷൈജുവിനെ നാൽവർ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചു. സംഘർഷത്തിനിടെ ഷൈജുവിനെ വലതു കൈപ്പത്തി വെട്ടി മാറ്റി. പ്രതികൾക്ക് സെഷൻ കോടതി ആറുവർഷം കഠിനതടവ് വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. പക്ഷേ ഹൈക്കോടതി സെക്ഷൻ കോടതിയുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. വാദിയായ ഷൈജുവും ഇതിനിടെ മരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തെളിഞ്ഞു, വയോധികയുടെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍
ഗുരുവായൂരില്‍ അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം; രണ്ടു പ്രതികള്‍ പിടിയില്‍