ഗുരുവായൂരില്‍ അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം; രണ്ടു പ്രതികള്‍ പിടിയില്‍

Published : Sep 30, 2026, 09:27 PM IST
Theft

Synopsis

ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമുള്ള അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് ഗൃഹോപകരണങ്ങൾ മോഷ്ടിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ബാലകൃഷ്ണൻ, തമിഴ്‌നാട് സ്വദേശി ശേഖരൻ എന്നിവരാണ് പിടിയിലായത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സ്ഥിരം കുറ്റവാളികളായ ഇവരെ പോലീസ് പിടികൂടിയത്.

തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലത്തിനു സമീപമുള്ള അടഞ്ഞുകിടന്നിരുന്ന വീട്ടില്‍നിന്നും ഗൃഹോപകരണങ്ങള്‍ മോഷണം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ചേങ്ങല സ്വദേശിയായ ചന്ദ്രനോറ വീട്ടില്‍ ബാലകൃഷ്ണന്‍ (42), തമിഴ്‌നാട് അടയാര്‍ സ്വദേശിയായ ശേഖരന്‍ (46) എന്നിവരെയാണ് ഗുരുവായര്‍ ടെമ്പിള്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി റെയില്‍വേ മേല്‍പാലത്തിനു സമീപം അടഞ്ഞുകിടന്നിരുന്ന വീട്ടിലേക്ക് പ്രതികള്‍ കടന്ന് വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന ഗൃഹോപകരണ സാമഗ്രികള്‍ മോഷ്ടിക്കുകയായിരുന്നു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തിലുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ ബാലകൃഷ്ണന് ഗുരുവായൂര്‍ ടെമ്പിള്‍, വാടാനപ്പിള്ളി, ഗുരുവായൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളും ശേഖറിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനില്‍ മാത്രമായി മൂന്നോളം കേസുകളുമുണ്ടെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. ജയദീപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്ദേശ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ റമീസ് എന്നിവരാണ് ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇങ്ങനെപോയാൽ എല്ലാം മുടങ്ങും; ചാലക്കുടിപ്പുഴയിൽ വെള്ളം കുറയുന്നത് കുടിവെള്ള പദ്ധതികളെ ബാധിക്കും, കർഷകരും പ്രതിസന്ധിയിലാകും
അമ്മയെ കാണാനിറങ്ങി വഴിതെറ്റിയ കുരുന്നുകൾക്ക് തുണയായി പത്തനംതിട്ട വനിതാ പൊലീസ് എസ്എച്ച്ഒ