
തൃശൂര്‍: പുതുക്കാട് വരാക്കര പയ്യാക്കരയില്‍ വയോധികയുടെ മരണം കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റില്‍. പയ്യാക്കര മേച്ചേരി വീട്ടില്‍ എല്‍സി (75) യെയാണ് കഴിഞ്ഞദിവസം വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്‍സിയുടെ കൊലപാതകത്തില്‍ മകന്‍ ബിനോയി (48) യെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് എല്‍സിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചത്.
മരിച്ച എല്‍സിയുടെ ഭര്‍ത്താവ് വര്‍ഗീസിന്റെ സഹോദരി മല്‍പ്പാന്‍ വീട്ടില്‍ ആനിയുടെ വീട്ടിലാണ് രണ്ടുവര്‍ഷത്തോളമായി എല്‍സിയും മകന്‍ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന്‍ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാളയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്‍സിയും മകന്‍ ബിനോയിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി വന്നു നോക്കിയപ്പോഴാണ് എല്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹാളില്‍ അടുക്കള വാതിലിന് സമീപത്തായി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എല്‍സിയുടെ തലയില്‍ ചെറിയ മുറിവുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സമയത്ത് വീടിനുള്ളില്‍ മദ്യപിച്ച നിലയിലായിരുന്നു ബിനോയി. അയല്‍വാസികള്‍ വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ദുരൂഹത തോന്നിയ പോലീസ് വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam