2001 ലെ വഞ്ചനാകേസ്; പിടികിട്ടാപ്പുള്ളി 22 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നും പിടിയിൽ

Published : Mar 15, 2023, 05:18 PM IST
 2001 ലെ വഞ്ചനാകേസ്; പിടികിട്ടാപ്പുള്ളി 22 വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നും പിടിയിൽ

Synopsis

പിടിയിലായത് കോഴിക്കോട് വെള്ളയിൽ സ്വദേശി സി വി സക്കറിയ. 2001 ൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസിലെ പ്രതിയാണ്

കോഴിക്കോട്: വഞ്ചനാകേസിലെ പ്രതിയായിരുന്ന പിടികിട്ടാപ്പുള്ളി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പിടിയിലായത് കോഴിക്കോട് വെള്ളയിൽ സ്വദേശി സി വി സക്കറിയ. 2001 ൽ രജിസ്റ്റർ ചെയ്ത വഞ്ചന കേസിലെ പ്രതിയാണ്. പ്രതിയെ അറസ്റ്റ് ചെയ്തത് കോഴിക്കോട് നടക്കാവ് പൊലീസ് . കോഴിക്കോട് നിന്നാണ് പ്രതി പിടിയിലായത്, 

കോഴിക്കോട് നിരവധി മോഷണ കേസുകളിൽ പ്രതിയായ പിടികിട്ടാപുള്ളി 20 വർഷത്തിന് ശേഷം പിടിയിലായി. അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന  എ.എം വിനോദിനെയാണ് പ്രത്യേക അന്വേഷണ സംഘം താമരശ്ശേരി ചുങ്കത്ത് വെച്ച് അറസ്റ്റു ചെയ്തത്. കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന വിനോദ് ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച്  പകൽ പെയിന്‍റിംഗ് ജോലികൾ ഏറ്റെടുത്ത്  നടത്തി വരികയായിരുന്നു.  

താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസിലും, ചേവായൂർ സ്റ്റേഷനിൽ ഒരു കേസിലും, മുക്കം സ്റ്റേഷനിൽ ഒരു കേസിലും ഇയാൾ പിടികിട്ടാപ്പുള്ളിയാണ്.രാത്രികാലങ്ങളിലെ ഇയാളുടെ സഞ്ചാരത്തെപ്പറ്റി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. ഏതാനും ദിവസങ്ങളായി  വിനോദിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടിൽ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പൊലീസ്  അവിടെയത്തി വിനോദിനെ പിടികൂടുകയായിരുന്നു. 

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്റ്റീൽ കമ്പികൾ തെറിച്ച് വീണു, യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി
 

PREV
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു