
തൃശൂർ: നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാട്ടൂർ സ്വദേശിയായ പോക്കാക്കില്ലത്ത് ആസിഖ് എന്ന സുധീറിനെ (39) യാണ് തൃശ്ശൂർ മുടിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് പ്രതി സഹായിക്കാനെന്ന വ്യാജേന അതിജീവിതയുമായും അവരുടെ വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ചു. അവരുടെ വീട്ടിൽ സന്ദര്‍ശകനായി അവരുടെ വീഡിയോകളും ഫോട്ടോകളും എടുത്തു. പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കി. യുവതിയെ ലൈഗികമായി പല തവണകളായി പീഡിപ്പികുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇത് ആവര്‍ത്തിച്ചതോടെ സഹികെട്ടോപ്പോഴാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിൽപരാതി നൽകിയത്. തുടർന്ന് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ തന്ത്രപൂർവ്വം കാട്ടൂർ പൊലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രമേഷ്, അസി സബ് ഇൻസ്പെക്ടർ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ് സി ജി, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു.
പത്തനംതിട്ട പീഡനക്കേസ്; കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്, അറസ്റ്റിലായവരുടെ എണ്ണം 28 ആയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam