
തൃശൂർ: കരാട്ടേ വേദിയിൽ താരമായി മൂന്നര വയസുകാരി. ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച നടന്ന വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിലാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി സമൃദ്ധി എൽ അനു താരമായത്.
പുനല്ലൂർ കോട്ടവട്ടം അങ്കണവാടി വിദ്യാർത്ഥി കരാട്ടെയിൽ കാറ്റഗറി നാലിൽ ബ്ലൂ ബെൽറ്റ് നേടിയാണ് ലോക വേൾഡ് പെർഫോമൻസിൽ 6012 പേർ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി പങ്കെടുത്തത്. കളരി അഭ്യസിച്ച അമ്മൂമ്മ ജലജയാണ് കുടുംബത്തിന് കരാട്ടെയിൽ മികവ് പുലർത്തുന്നതിന് പ്രചോദനം നൽകിയത്.
വീട്ടിൽ കളിക്കുമ്പോൾ തന്നെ മാമൻ നിർദേശിച്ച ചില ചലനങ്ങൾ കുഞ്ഞുനാളിൽ അടിസ്ഥാന ചലനങ്ങളോട് സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നേമുക്കാൽ വയസിൽ കരാട്ടെ പരിശീലനം ആരംഭിച്ചത്. ഒന്നര വർഷത്തിനകം വിദ്യാർത്ഥി അമ്പരപ്പിക്കുന്ന ബ്ലൂ പദവി കരസ്ഥമാക്കി.
മാവേലിക്കര പ്ലാവിലയിൽ അനു- ലാവണ്യ ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകളാണ് സമൃദ്ധി കരാട്ടെയിൽ ഗ്രീൻ ബെൽറ്റ് നേടിയ പിതാവ് യുഎഇ ജോലി ചെയ്യുകയാണ്. ബ്ലാക്ക് ബെൽറ്റ് നേടിയ മാതാവ് ലാവണ്യ പുനലൂർ സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കരാട്ടെ അദ്ധ്യാപികയാണ്.
സ്‌കേറ്റിങ് ചെയ്യുന്നതിനിടെ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യും, റെക്കോര്‍ഡിട്ട് നാലാം ക്ലാസുകാരി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam