പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പ്രചരിപ്പിച്ചു; ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

Published : Aug 27, 2025, 10:05 PM IST
POCSO case arrest

Synopsis

പതിനേഴുകാരിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഹരിപ്പാട്: പോക്സോ കേസിൽ ബിരുദ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. കാർത്തികപ്പള്ളി മഹാദേവികാട് കൈലാസം വീട്ടിൽ കാളിദാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. കളമശ്ശേരിയിലെ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് പ്രതി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് പീഡിപ്പിച്ചെന്നതാണ് പ്രധാന ആരോപണം. 17 വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പ്രതി ഇത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും വ്യക്തമായി. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തത്.

തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്‌ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലാണ് കേസിലെ നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. ഇദ്ദേഹത്തിൻ്റെ നിർദേശപ്രകാരം തൃക്കുന്നപ്പുഴ പൊലീസ് സബ് ഇൻസ്പെക്‌ടർ സോമരാജൻ, എ.എസ്.ഐ നവാസ്, എസ്.സി.പി.ഒ മാരായ സാജിദ്, പ്രനു, അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘം പ്രതി പഠിക്കുന്ന കളമശേരിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ