
കൽപ്പറ്റ: പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട സ്ത്രീയെ അപമാനിച്ചുവെന്ന കേസിൽ വിചാരണ നടപടികള്‍ പൂര്‍ത്തിയായി നാളെ വിധി പ്രസ്താവിക്കാനിരിക്കെ പ്രതിയെ പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ പഞ്ചായത്തിലെ ആലാറ്റില്‍ അയനിക്കല്‍ പടിഞ്ഞാറേക്കര ശശി (57) യെയാണ് പരാതിക്കാരിയുടെ വീടിന് പിന്‍വശത്ത് പറമ്പിലേക്കുള്ള മരപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018ൽ തലപ്പുഴ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് എസ് ടി വിഭാഗങ്ങക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം കേസ് ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam