ദളിത്‌ കുടുംബങ്ങൾ വെള്ളം എടുക്കാതിരിക്കാൻ കിണർ മൂടി; പ്രതിക്ക് ജാമ്യം

By Web TeamFirst Published Feb 9, 2023, 2:39 PM IST
Highlights

പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം കിട്ടുന്നത്

റാന്നി: പത്തനംതിട്ട റാന്നിയിൽ ദളിത്‌ കുടുംബങ്ങൾ വെള്ളം എടുക്കാതിരിക്കാൻ കിണർ മൂടിയ കേസ് റിമാൻഡിൽ ഉണ്ടായിരുന്ന പ്രതി സെബാസ്റ്റ്യൻ തോമസിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് സെബാസ്റ്റ്യൻ തോമസിന് ജാമ്യം കിട്ടുന്നത്. നേരത്തെ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്‌ഥർ കൂട്ട് നിന്നെരാപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. 

കിണർമൂടിയ കേസിൽ ഒരു പ്രതിയെ റിമാന്റ് ചെയ്തത് പൊലീസിന്റെ മുഖം രക്ഷിക്കാനാണെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം രജിസറ്റർ ചെയ്ത കേസിലാണ് പൊലീസ് അട്ടിമറി നടത്തിയെന്ന ആരോപണം. റാന്നി മുൻ ഡിവൈഎസ്പി മാത്യു ജോർജ് , എസ്എച്ച്ഒ സുരേഷ്കുമാർ എന്നിവർക്കെതിരെയാണ് ജാതി വിവേചന നേരിട്ട കുടുംബങ്ങൾ പരാതി നൽകിയിരുന്നത്.

ദളിത് കുടുംബങ്ങൾ ഉപയോഗിച്ച വഴിയടച്ചതും കിണർ മൂടിയതും ഇവർ നേരിട്ട ആക്രമണങ്ങളും അടക്കും പല പരാതികൾ പൊലീസിൽ നൽകിയിരുന്നു. എന്നാൽ ഒന്നിലും സമയോജിതമായി കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. രണ്ട് കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ റാന്നി ഡിവൈഎസ്പിയായിരുന്ന മാത്യു ജോർജ് അന്വേഷണം അവസാനിപ്പിക്കാനും ശ്രമം നടത്തി. കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ട് വർഷമായിട്ടും ജാതി വിവവേചനം കാട്ടിയ പ്രതികളായ ബൈജു സെബാസ്റ്റ്യനും പഞ്ചായത്ത് അംഗം ഷേർളിയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചത് കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയില്‍ ആരോപിച്ചിരുന്നു.

ജാതി വിവേചനം നേരിട്ടെന്ന കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ദളിത് കുടുംബങ്ങൾ,മുഖ്യമന്ത്രിക്കടക്കം പരാതി
 

click me!