നിരവധി കേസുകളിലെ പ്രതികൾ, ഒളിച്ച് താമസിക്കാൻ തെരഞ്ഞെടുത്തത് ആലപ്പുഴ, എത്തിയതേ കുടുങ്ങി

Published : May 25, 2025, 06:59 PM IST
നിരവധി കേസുകളിലെ പ്രതികൾ, ഒളിച്ച് താമസിക്കാൻ തെരഞ്ഞെടുത്തത് ആലപ്പുഴ, എത്തിയതേ കുടുങ്ങി

Synopsis

പ്രതികൾ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പൊലീസ് വളഞ്ഞ്  റെയ്ഡ് ചെയ്ത്  പിടികൂടിയത്

ആലപ്പുഴ: തിരുവനന്തപുരം ജില്ലയിൽ നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടകൾ ഒളിച്ചു താമസിക്കുവാൻ എത്തിയപ്പോൾ ആലപ്പുഴയിൽ നിന്ന് പിടിയിലായി. കഴിഞ്ഞ ദിവസം  രാവിലെ 11 .30 മണിയോടെയാണ്  ഗുണ്ടകളെ സൗത്ത് പൊലീസ് നഗരത്തിൽ നിന്നും പിടികൂടിയത്.  ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം അതിസാഹസികമായാണ് ഇവരെ  പിടികൂടിയത്.  

വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായ തിരുവനന്തപുരം  നെയ്യാറ്റിൻകര കാർത്തിക നിവാസിൽ കാർത്തിക്,  കാട്ടാക്കട ഇർഫാൻ മൻസിൽ അൽ അമീൻ ,  തിരുവനന്തപുരം ഇളവട്ടം പി ഓയിൽ നന്ദിയോട് എംകെപി  ഹൗസിൽ ഷിമ്മിസ് ഖാൻ ,  വിളപ്പിൽ പഞ്ചായത്ത് 4-ാം വാർഡിൽ എംഎ മൻസിലിൽ അൻസിൽ,  പേയാട്പി ഒ യിൽ വിളപ്പിൽ ഷെരീഫ് മൻസിലിൽ ഷംനാദ് ,  പേയാട് വിളപ്പിൽ അംബിക മൻസിലിൽ അർഷാദ് ,  കുറുമ്പയം  കൊച്ചുകടയിൽ വീട്ടിൽ ആസിഫ്,  പേയാട് വിളപ്പിൽ തൊണ്ട് വിള വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇതിൽ കാർത്തിക്ക്, അർഷാദ്, ആസിഫ് എന്നിവർ കഴിഞ്ഞദിവസം തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കവർച്ച നടത്തിയ ശേഷം  മുങ്ങുകയായിരുന്നു. ഇതിന് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  പ്രതികൾ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പൊലീസ് വളഞ്ഞ്  റെയ്ഡ് ചെയ്ത്  പിടികൂടിയത്. സൗത്ത് പൊലീസിന്റെ  ചോദ്യം ചെയ്യലിന്  ശേഷം പ്രതികളെ  തിരുവനന്തപുരം ജില്ലാ പൊലീസിന് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു