
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. കോടതി ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീണ മരിക്കുകയായിരുന്നു. വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. മോഷണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടുമ്പോൾ നാട്ടുകാർ പിടികൂടി ഇയാലെ പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു.
ഇന്ന് പുലർച്ചെ 6 മണിയോടെ രാംകുമാറിനെ നാട്ടുകാര്‍ പിടികൂടി അയിരൂർ പൊലീസിന് കൈമാറിയത്. ഇയാളെ രണ്ട് വൈദ്യ പരിശോധന നടത്തിയതായി പൊലീസ് പറയുന്നു. നാട്ടുകാർ മർദ്ദിച്ചുവെന്ന് രാം കുമാർ വർക്കല സർക്കാർ ആശുപത്രിയിലെ ഡോക്ടർറോട് പറഞ്ഞിട്ടുണ്ട്. അത് രേഖപ്പെടുത്തുകയും ചെയ്തു. ശരീരത്തും പാടുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. വൈകിട്ട് അഞ്ച് മണിയോട് രണ്ട് പ്രതികളെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ദേഹാസ്വത്ഥ്യം അനുഭവപ്പെട്ടപ്പോള്‍ മജിസ്ട്രേറ്റ് രാംകുമാറിനോട് കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അവിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.