കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 10 വർഷം തടവുശിക്ഷ

Published : Nov 24, 2026, 08:34 AM IST
Chadayamangalam attempt to murder case

Synopsis

സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചത്.

കൊല്ലം: കളിയാക്കിയതിന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 10 വർഷവും ഒരു മാസവും തടവും 35,500 രൂപ പിഴയും ശിക്ഷ. ചടയമംഗലം കുരിയോട് സ്വദേശി സാബുവിനെ (46) ആണ് കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ ഷാനവാസ് ശിക്ഷിച്ചത്. 2019 മാർച്ച് 17-ന് രാത്രി 7.30-ഓടെ ചടയമംഗലം കുരിയോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം മൊബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന പരാതിക്കാരനെ മൂന്ന് പ്രതികൾ മാരകായുധങ്ങളുമായി ആക്രമിക്കാനെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതി രാജീവ് ഒളിവിലാണ്. രണ്ടാം പ്രതി വിചാരണക്കിടെ മരിച്ചു. മൂന്നാം പ്രതിയായ സാബുവിനാണ് ഇപ്പോൾ ശിക്ഷ ലഭിച്ചത്.

ഭയന്നോടുന്നതിനിടെ വീണ പരാതിക്കാരനെ പ്രതികൾ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341-ാം വകുപ്പ് പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും 326-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 10,000 രൂപ പിഴയും 307-ാം വകുപ്പ് പ്രകാരം അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പിഴ ഈടാക്കുന്ന പക്ഷം പരിക്കേറ്റ പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. സംഭവ സമയത്ത് ചടയമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന അഷ്റഫാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അന്നത്തെ പോലീസ് ഇൻസ്പെക്ടർ കെ എൽ നിഷാന്ത് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. തുടർന്ന് ചടയമംഗലം പോലീസ് ഇൻസ്പെക്ടറായിരുന്ന സജു എസ് ദാസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. വെളിയം കെ ഷാജി ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊട്ടി പുഴു അരിച്ച നിലയിൽ വൻ ചീമുട്ട ശേഖരം, കണ്ടെത്തിയത് ശീതീകരിച്ച കടമുറികളിൽ നിന്ന്; വിതരണം ചെയ്യാൻ സൂക്ഷിച്ചതെന്ന് നിഗമനം
മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കനാലിൽ നിരോധനജ്ഞ, വിനോദസഞ്ചാരത്തിനും ഡ്രോൺ പറത്തുന്നതിനും വിലക്ക്