നാളെ മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ഇടുക്കി ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

ചിന്നക്കനാൽ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അക്രമകാരിയായ കാട്ടാന ചക്കകൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ നിരോധനജ്ഞ. പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിൽ ബുധനാഴ്ച നിരോധനജ്ഞ പുറപ്പെടുവിച്ചത്. നാളെ മുതൽ മൂന്ന് ദിവസം വിനോദസഞ്ചാരത്തിനും നിരോധനമുണ്ട്. പ്രദേശത്ത് സ്വകാര്യ ഡ്രോൺ പറത്തുന്നതിനും വിലക്കുണ്ട്. ഇടുക്കി ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

ദൗത്യത്തിനായി രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും വയനാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തി. ഇതിനിടെ ഇന്നും ചക്കകൊമ്പൻ പതിവ് തെറ്റിക്കാതെ ജനവാസ മേഖലയിൽ ഇറങ്ങി. ചക്കകൊമ്പനെ പിടികൂടുന്ന ദൗത്യത്തിനു വേണ്ടിയുള്ള കുങ്കിയാനകൾ രാവിലെ എട്ടു മണിയോടെയാണ് ചിന്നക്കനാലിൽ എത്തിയത്. വനംവകുപ്പിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കികളാണ് ചക്കകൊമ്പനെ മയക്കു വെടി വെക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നത്. ചക്കകൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കാനാണ് നിലവിലെ തീരുമാനം.

നാളെ കുങ്കിയാനകൾ പ്രദേശത്ത് പട്രോളിംഗ് നടത്തും. സൗകര്യ പ്രദമായ സ്‌ഥലത്ത് എത്തിയാൽ ബുധനാഴ്ചച്ചയോ വ്യാഴാഴ്‌ചയോ മയക്കുവെടി വെക്കും. ഇന്ന് പുലർച്ച ബി എൽ റാം ചുടുകാട് ഭാഗത്ത് ജനവാസ മേഖലയിൽ എത്തിയ ചക്കകൊമ്പൻ പ്രദേശത്തെ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. പകൽ മുഴുവൻ ജനവാസ മേഖലയ്ക്ക് സമീപം ഉണ്ടായിരുന്നു . റേഡിയോ കോളർ ഘടിപ്പിച്ച് ആനയേ തിരികെ ചിന്നക്കനാലിൽ തന്നെ വിടാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. ഇതിന്റെ ഭാഗമായി സിപിഐ ചിന്നക്കനാലിൽ റോഡ് ഉപരോധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം