മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

Published : Jul 05, 2024, 09:26 PM IST
 മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

Synopsis

ഗോകുൽ സ്വർണ വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ പ്രതിയായിരുന്നു

പാലക്കാട്‌: പാലക്കാട്‌ കടമ്പഴിപ്പുറത്ത് രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കോങ്ങാട്  പെരിങ്ങോട് പ്ലാച്ചിക്കാട്ടിൽ ഗോകുലിനെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകുൽ സ്വർണ വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ പ്രതിയായിരുന്നു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് കടമ്പഴിപ്പുറം ബാർ ജംഗ്ഷനിൽ പ്രസാദ്, കുളക്കാട്ടുകുറിശ്ശി കണ്ടത്തിൽ ടോണി എന്നിവർക്ക് വെട്ടേറ്റത്.

ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ജീവനെടുത്ത ഒരു പവൻ', ലിവിംഗ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തി മുങ്ങി, പൊലീസെത്തുമ്പോൾ മറ്റൊരു യുവതിയെ വിവാഹം ചെയ്ത് സുഖ ജീവിതം
'വരുമ്പോൾ സ്റ്റീൽ കുപ്പിയും കുടയും കരുതണം, ബാഗുകൾക്ക് നിയന്ത്രണം', ശംഖുമുഖത്തെ നേവൽഡേ ഓപ്പറേഷൻ ഡെമോ കാണാൻ എത്തുന്നവര്‍ക്ക് അറിയിപ്പ്