മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Published : Nov 26, 2024, 09:53 PM IST
മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Synopsis

സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചിരുന്നതിന്  പ്രതിക്കെതിരെ മുൻപും കേസുകൾ എടുത്തിട്ടുള്ളതാണ്. 

ഹരിപ്പാട്: മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടി  പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കാർത്തികപ്പള്ളി പുതുക്കുണ്ടം പുത്തൻ കണ്ടത്തിൽ  ലീല (50) യെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കൽപ്പിച്ച  കാർത്തികപ്പള്ളി പുതുക്കുണ്ടം  ചുടുകാട് ലക്ഷംവീട് കോളനിയിൽ രാജനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ പ്രതി മദ്യലഹരിയിൽ  ലീലയുടെ വീടിന് സമീപം വന്ന അസഭ്യം പറഞ്ഞതിനെ  എതിർത്തതിന്റെ വിരോധത്താൽ വീട്ടിൽ പോയി രാജൻ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

മൂർച്ച കുറവായിരുന്ന കൈക്കോടാലി  ആയതുകൊണ്ട് മാത്രമാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതിന് പ്രതിക്കെതിരെ നേരത്തെയും പും കേസുകളുണ്ട്. പരിക്കേറ്റ ലീലയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളുരുവിൽ കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മലയാളി; മൃതദേഹത്തിനൊപ്പം 2 ദിവസം കഴിഞ്ഞു, തിരച്ചിൽ തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!