സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു, അറസ്റ്റ്

Published : Nov 20, 2022, 10:00 PM IST
സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നു, അറസ്റ്റ്

Synopsis

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ

കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്ക്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റ്റോ കുര്യൻ (36) നെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. 

2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ലൈംഗികമായി ഉപദ്രവിച്ച് ചാലക്കുടി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.  എന്നാൽ അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.  സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. 

ഇതിനിടയിലാണ് ജിന്റോയ്ക്ക് ജാമ്യം ലഭിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ ജിന്റോയെ പിടികൂടുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. ആന്‍റമൻ നിക്കോബാർ , ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ വയനാട്ടിലെ കൽപ്പറ്റയിൽ നിന്നുമാണ്  ഇപ്പോൾ അറസ്റ്റ് ചെയ്തത്. ഒരു മാസമായി അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് കഴിയുകയായിരുന്നു ഇയാൾ. അവിടെ നിന്നും ബെംഗളൂരുവിലേക്ക് കടക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. 

Read more:  ഓൺലൈൻ ക്ലാസിന് നൽകിയ ഫോണിൽ പരിചയം, സ്കൂളിൽ നിന്ന് എത്താൻ വൈകിയ 17കാരി പറഞ്ഞത് പീഡന വിവരം, അറസ്റ്റ്

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്‍റെ മേൽ നോട്ടത്തിൽ എസ് എച്ച് ഒ വിഎം കേഴ്സൻ, സബ് ഇൻസ്പെക്ടർ ഒ വി സാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഏ ആർ  ജയൻ , പി എം ഷമീർ, മാഹിൻ ഷാ, സി പി ഒ ബോബി ടി ഏല്യാസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ