
പാലക്കാട്: സാംസ്കാരിക പ്രവർത്തകൻ അഷ്റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എ എ മലയാളിയുടെ മകനാണ്. സാംസ്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിച്ചു.
എസ് ശാരദക്കുട്ടിയുടെ കുറിപ്പ്
എപ്പോഴെങ്കിലും എന്റെ ഫോട്ടോ എടുക്കുമെന്നു വാക്കു തന്നിരുന്നു. നടന്നില്ല പക്ഷേ പല തവണ ചിത്രം വരച്ച് അയച്ചു തന്നു . തമ്മിൽ കാണും കാണുമെന്ന് പരസ്പരം ഉറപ്പിച്ചിരുന്നു.
വിശ്വസിക്കുന്ന പാർട്ടിയെ വിമർശിച്ചാൽ രോഷം മറച്ചുവെക്കുമായിരുന്നില്ല. ആശയ ഐക്യം ഉള്ളപ്പോഴെല്ലാം പരമാവധി അത് ചിത്രം സഹിതം പ്രചരിപ്പിച്ചു. സുഹൃത്തേ നിങ്ങൾ തയ്യാറാക്കിത്തന്ന ചിത്രങ്ങളല്ലാതെ നമ്മൾ ഒരുമിച്ചൊരു ചിത്രം പോലുമില്ലല്ലോ. വഴക്കിടാനും ഐക്യപ്പെടാനും ഇനി അഷ്റഫ് മലയാളി ഇല്ല . വിട പറയാനൊന്നും വയ്യ എന്റെ സുഹൃത്തേ😭😭
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam