
കോഴിക്കോട്: കൊവിഡ് പ്രതിരോധം തീർക്കാൻ പണം സ്വരൂപിച്ച് സാധിക ശശിപ്രഭു എന്ന അഭിഭാഷക സംഭാവനയായി നൽകിയത് 10,000 മാസ്കുകൾ. ന്യൂഡൽഹി സ്വദേശിനിയായ ഇവർ കോഴിക്കോടെത്തി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസിന് മാസ്ക്കുകൾ കൈമാറി.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ആദ്യഘട്ടമാണ് മാസ്ക് ധരിക്കുക എന്നത്. ഇന്ത്യയിൽ മാസ്ക് വാങ്ങാൻ കഴിവില്ലാത്ത പാവപ്പെട്ട മുഴുവൻ ജനങ്ങൾക്കും മാസ്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം ഇന്ത്യയിൽ സാധിക വിതരണം ചെയ്തത് ആകെ 35,000 മാസ്കുകൾ ആണ്.
ഗ്രാമീണരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്ക് വേണ്ടിയാണ് ഇവരുടെ പോരാട്ടം. ' മാസ്ക് ടു മാസസ്' എന്ന ക്യാമ്പയിനിലൂടെയാണ് സാധിക പണം സ്വരൂപിക്കുന്നത്. ലണ്ടനിലെ കിങ്‌സ് കോളേജിൽ നിന്നാണ് സാധിക നിയമബിരുദം നേടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam