നവംബർ നാലിന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അന്ന് തന്നെ അരൂർ പൊലീസ് പിടികൂടിയിരുന്നു.
കൊച്ചി: അരൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു. എരമല്ലൂർ രോഹിണി നിവാസിൽ (ഇത്തിത്തറ) ലിജിൻ ലക്ഷ്മണൻ (28) ആണ് മരിച്ചത്. തർക്കത്തിനിടെ സുഹൃത്ത് എരമല്ലൂർ പുളിയ പള്ളി സാംസൺ (26) ലിജിനെ പട്ടികയ്ക്ക് തലയിൽ അടിക്കുകയായിരുന്നു. കാപ്പ് കേസ് പ്രതി കൂടിയായ ലിജിൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നവംബർ നാലിന് രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അന്ന് തന്നെ അരൂർ പൊലീസ് പിടികൂടിയിരുന്നു.
സാസംണും ഇയാളും വിവിധ കേസുകളിൽ പ്രതിയാണ്. പരിക്കേറ്റ ലിജിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ ലിജിൻ മരണപ്പെട്ടത്. വധ ശ്രമത്തിന് റിമാൻഡിൽ കഴിയുന്ന സാംസണെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് അരൂർ പൊലീസ് അറിയിച്ചു.


