ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടം, കാർ ഡ്രൈവർ അറസ്റ്റിൽ

Published : Sep 30, 2025, 12:10 PM IST
Accident death

Synopsis

തിരുവനന്തപുരം വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ചു. സംഭവത്തിൽ മദ്യലഹരിയിൽ വാഹനമോടിച്ച കാർ ഡ്രൈവറായ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം : വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്. അഭിഭാഷകനായ ഇയാൾക്കെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച വൈകിട്ട് മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലുണ്ടായ അപകടത്തിൽ വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്. 

വിഴിഞ്ഞം സെന്‍റ് മേരീസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ് ജെയ്സൻ. മരിച്ച ഷാനുവും പരുക്കേറ്റ സ്റ്റെഫാനിയും പ്ലസ് വൺ വിദ്യാർഥിനികളാണ്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.വിദ്യാർഥികളുടെ സംസ്കാരം നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, അസാധുവാക്കണം; സിപിഎം പരാതി നൽകി
ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്