കടുവപ്പേടിയില്‍ വീണ്ടും വയനാട്; ഫാമിലെത്തി പന്നികളെ കൊന്നുതിന്നു, കഴിഞ്ഞദിവസം കൊന്നത് 21 പന്നിക്കുഞ്ഞുങ്ങളെ

Published : Jan 14, 2024, 09:31 AM ISTUpdated : Jan 14, 2024, 04:34 PM IST
കടുവപ്പേടിയില്‍ വീണ്ടും വയനാട്; ഫാമിലെത്തി പന്നികളെ കൊന്നുതിന്നു, കഴിഞ്ഞദിവസം കൊന്നത് 21 പന്നിക്കുഞ്ഞുങ്ങളെ

Synopsis

ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. 

വയനാട്: വയനാട്ടിൽ മൂടക്കൊല്ലിയിൽ കടുവ പന്നിഫാമിൽ കയറി പന്നികളെ കൊന്നു തിന്നു. പന്നികളെ വലിച്ചിഴച്ച് കൊണ്ടുപോയി ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ ഫാമിന് സമീപത്തു നിന്നും കണ്ടെത്തി. ശ്രീജിത്ത്, അനീഷ് എന്നിവരുടെ പന്നിഫാമിലാണ് സംഭവം. കഴിഞ്ഞ ആറാം തീയതി ഇതേ ഫാമിലെ തന്നെ 21 പന്നിക്കുഞ്ഞുങ്ങളെ കടുവ തിന്നിരുന്നു. പ്രദേശത്ത് വനംവകുപ്പ് ക്യാമറയും കൂടും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും കടുവയെത്തിയത്. ആളെക്കൊല്ലി കടുവയെ പിടികൂടിയ പ്രദേശമാണിത്. വീണ്ടും കടുവയുടെ ശല്യമുണ്ടാകുന്നതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം