നഷ്ടപരിഹാരം അടക്കം 58000 രൂപ കൊടുക്കണം! പരിവാഹൻ സൈറ്റിൽ ഇൻഷുറൻസ് വിവരം അപ്‍ലോഡ് ചെയ്യാതെ ഏജൻസി, കടുത്ത നടപടി

Published : Apr 03, 2025, 09:15 PM IST
 നഷ്ടപരിഹാരം അടക്കം 58000 രൂപ കൊടുക്കണം! പരിവാഹൻ സൈറ്റിൽ ഇൻഷുറൻസ് വിവരം അപ്‍ലോഡ് ചെയ്യാതെ ഏജൻസി, കടുത്ത നടപടി

Synopsis

ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്ത ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. തിരൂരങ്ങാടി സ്വദേശിയുടെ പരാതിയിലാണ് വിധി.

മലപ്പുറം: ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യാത്തതിനാൽ ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ  വാഹനത്തിന്‍റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. 

അതിനാൽ  രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും വന്നു. രജിസ്ട്രേഷൻ പുതുക്കാനാകാത്തതിനാൽ ഏറെ നാൾ വാഹനം വാടകക്കെടുത്ത് യാത്ര ചെയ്തിരുന്നു. ഇൻഷുറൻസ് ഏജൻസിയുടെ ഭാഗത്ത് വിഴ്ച വന്നതിനാൽ പരാതിക്കാൻ പിഴയായി ഒടുക്കേണ്ടി വന്ന 3,000 രൂപയും കോടതി ചെലവായി 5,000 രൂപയും നഷ്ട പരിഹാരമായി 50,000 രൂപയും ചേർത്ത് 58,000 രൂപ  ഒരു മാസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ നിർദേശിച്ചു. വീഴ്ച വന്നാൽ പരാതി നൽകിയ തീയതി മുതൽ 12 ശതമാനം പലിശയും നൽകണമെന്ന് കെ മോഹൻദാസ്, പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇസ്രയേലിലെ മലയാളി യുവാവിന്‍റെ ദുരൂഹ മരണത്തിന് പിന്നാലെ ഭാര്യ ജീവനൊടുക്കി
കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്റ്റേഷനിൽ അൽപനേരം കടുത്ത തിരക്ക്, പരക്കം പായൽ', ഏകോപനവും പ്രതികരണ ശേഷിയും വിലയിരുത്തി മോക് ഡ്രിൽ