
മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് കൃഷികൾ നശിച്ചു. ചെന്നിത്തല ഒന്നാം വാർഡിൽ തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി തേവർകടവ് ജങ്ഷന് സമീപം വെള്ളായിൽ വീട്ടിൽ അനിലിൻറെ വീട്ടുപരിസരത്ത് നിന്ന കൂറ്റൻ തേക്കുമരമാണ് ഇന്ന് വൈകിട്ട് നാലിനുണ്ടായ ശക്തമായ കാറ്റിൽ നിലംപൊത്തിയത്.
വീട്ടുവളപ്പിലുള്ള ഞാവൽമരം, തെങ്ങ്, കവുങ്ങ്, ഇഞ്ചി, മഞ്ഞൾ ഉൾപ്പെടെയുള്ള കൃഷികളും പച്ചക്കറികളും നശിച്ചു.
Read more: ലോക്ക്ഡൗൺ കാലത്ത് ചൊരിമണലിൽ കഷ്ടപ്പെട്ട സർക്കാർ ജീവനക്കാരൻ നേടിയത് നൂറുമേനി വിളവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam