ആകാശത്തും സിനിമ കാണാം, തടസമില്ലാതെ ആസ്വദിക്കാം! ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

Published : Dec 22, 2024, 01:16 AM IST
ആകാശത്തും സിനിമ കാണാം, തടസമില്ലാതെ ആസ്വദിക്കാം! ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

Synopsis

മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഒ ടി ടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര - വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഒ ടി ടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം.

എയർ ഇന്ത്യയിലേക്ക് എത്തും ഈ വമ്പന്മാർ; വീണ്ടും വിമാനങ്ങൾക്ക് ഓർഡർ നൽകി എയർലൈൻ

എയര്‍ ഇന്ത്യയെ ഒരു ലോകോത്തര നിലവാരത്തിലുള്ള എയര്‍ലൈനായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ ചീഫ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് ഡോഗ്ര പറഞ്ഞു. ചെറുമാനങ്ങളുടെ നിരയിലെ ആഭ്യന്തര - അന്താരാഷ്ട്ര യാത്രകളില്‍ തടസമില്ലാത്ത വിനോദം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് - ഹോളിവുഡ് ബ്ലോക്ക് ബസ്റ്ററുകള്‍, ഡോക്യുമെന്ററികള്‍, പാട്ടുകള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍ തുടങ്ങി 1600 ലധികം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉള്ളടക്കങ്ങളാണ് വിസ്ത സ്ട്രീമിലുള്ളത്. തത്സമയ ഫ്‌ളൈറ്റ് ട്രാക്കിങ്ങും ഇതിലൂടെ സാധ്യമാണ്. വിസ്ത സ്ട്രീം ഐ ഒ എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് ഓ എസ് എന്നീ പ്ലാറ്റ്‌ഫോമുകളിലുള്ള ഡിവൈസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ എയർ ഇന്ത്യയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖലയില്‍ 2025 ഓടെ വമ്പന്‍ മാറ്റം വരുന്നു എന്നതാണ്. 2025 ലെ എയര്‍ലൈന്‍റെ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളില്‍ പ്രധാനപ്പെട്ട അപ്ഡേറ്റുകളിലുമാണ് വലിയ മാറ്റം വ്യക്തമാക്കിയത്.  നവീകരിച്ച എയര്‍ക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതും അടുത്ത വര്‍ഷത്തെ വലിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നതായി കമ്പനി വ്യക്തമാക്കി. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം എയര്‍ക്രാഫ്റ്റുകള്‍ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള അപ്ഡേറ്റുകളാണ് വരാനിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്