ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപമുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിന് പൂട്ടുവീണു

By Web TeamFirst Published May 2, 2024, 8:42 PM IST
Highlights

എന്നാൽ മുല്ലയ്ക്കൽ, കാളാത്ത്, കൊമ്മാടി, കൈചൂണ്ടിമുക്ക്, പുന്നമട ഭാഗങ്ങളിൽ ഡ്യൂട്ടിക്കു പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ ബോട്ടു ജെട്ടിയിലെ കൺട്രോൾ റൂം ഉപയോഗിച്ചിരുന്നു.

ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പൊലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ഈ കെട്ടിടത്തിന് പൂട്ടുവീണു. ഇവിടെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്കൂൾ വിപണി ജൂണിൽ തുറക്കും. ആലപ്പുഴ മൊബിലിറ്റി ഹബ്ബ് നിർമിക്കുന്നതിന്റെ പേരിൽ 2023 ജനുവരിയിൽ കൺട്രോൾ റൂം ബീച്ച് ആശുപത്രിക്കു കിഴക്ക് വനിതാ പൊലീസ് സ്റ്റേഷൻ അങ്കണത്തിലേക്കു മാറ്റിയിരുന്നു. ബോട്ട് ജെട്ടിയിലെ കൺട്രോൾ റൂം പ്രവർത്തിക്കില്ലെന്ന് അന്ന് അറിയിച്ചിരുന്നു.

എന്നാൽ മുല്ലയ്ക്കൽ, കാളാത്ത്, കൊമ്മാടി, കൈചൂണ്ടിമുക്ക്, പുന്നമട ഭാഗങ്ങളിൽ ഡ്യൂട്ടിക്കു പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ ബോട്ടു ജെട്ടിയിലെ കൺട്രോൾ റൂം ഉപയോഗിച്ചിരുന്നു. മൊബിലിറ്റി ഹബ്ബിന്റെ നിർമാണം മുടങ്ങിയതോടെ പൊലീസിന്റെ സാന്നിധ്യം ബോട്ടുജെട്ടി കൺട്രോൾ റൂമിൽ ഉണ്ടായിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ബോട്ടുജെട്ടി ഉൾപ്പെടെയുള്ള നഗരത്തിന്റെ ഈ മേഖലയിലെ പൊലീസ് സാന്നിധ്യം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനകരമായിരുന്നു.  

click me!