
തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിനീത് കെ.വി. (19) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മോഷ്ടിക്കപ്പെട്ട ബൈക്കും പൊലീസ് കണ്ടെടുത്തു.കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കേക്കോട്ട കോട്ടയ്ക്കകത്തെ ബാറിലെ പാർക്കിങ് സ്പേസിൽ നിന്നും ബാർ ജീവനക്കാരന്‍റെ ബൈക്ക് ആണ് പ്രതികൾ മോഷ്ടിച്ച് കടന്നത്. പേട്ട, പാൽക്കുളങ്ങര സ്വദേശി ഉണ്ണി (24 ), വൈക്കം സ്വദേശി ജിനു ബേബി (28 ) എന്നിവരെ നേരത്തെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.
ഒന്നാം പ്രതിയായ ഉണ്ണി ബാറിന്‍റെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന് പറഞ്ഞാണ് ഇയാൾ വാഹനവുമായി കടന്നത്. പിന്നാലെ ജിനുവിന് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി. ജിനു വാഹനം അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയിൽ വിറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെയാണ് വിനീതിന്‍റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയത്. വിനീതിന്‍റെ വീട്ടിൽ നിന്നും ബൈക്ക് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജിനു ബേബി എറണാകുളംജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam