കോയമ്പത്തൂർ, ഊട്ടി, തിരുപ്പതി... ഫോൺ പോലും ഉപയോ​ഗിക്കാതെ പലയിടങ്ങളിലായി ഒളിവിൽ; പോക്സോ കേസ് പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ

Published : Sep 20, 2026, 03:42 AM IST
alappuzha pocso case

Synopsis

മാസങ്ങളായി ഫോൺപോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ ചാലക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി പിടിയിൽ. മുല്ലക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) സൗത്ത് പൊലീസ് ചാലക്കുടിയിൽ നിന്ന് പിടികൂടിയത്. മാസങ്ങളായി ഫോൺപോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചാലക്കുടിയിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പ്രതിയെ ചാലക്കുടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദ്ദേശപ്രകാരം സൗത്ത് ഇൻസ്‌പെക്ടർ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽ രാജ്, പൊലീസ് ഉദ്യോഗസ്ഥരായ വിപിൻദാസ്, ആർ ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ
പത്തനംതിട്ടയിൽ കടയിലെത്തിയ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 62-കാരൻ അറസ്റ്റിൽ